കരുനാഗപ്പള്ളി റോഡിലെ മാളിയേക്കൽ റെയിൽവേ ഗേറ്റിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം….

കരുനാഗപ്പള്ളി : ശാസ്താംകോട്ട – കരുനാഗപ്പള്ളി റോഡിലെ മാളിയേക്കൽ റെയിൽവേ ഗേറ്റിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം 23 ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 30 കോടി രൂപ കിഫ്ബിയിൽ നിന്നും ലഭ്യമാക്കിയാണ് കരുനാഗപ്പള്ളി നിവാസികളുടെ ഏറെനാളത്തെ സ്വപ്നപദ്ധതി യാഥാർഥ്യമാകുന്നത്. നിർമ്മാണ ഉദ്ഘാടന ചടങ്ങിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

കല്ലേലിഭാഗം ഐ.എച്ച്.ആർ.ഡി. പോളിടെക്നിക്കൽ നടന്ന യോഗം ആർ രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, വനിതാ കമ്മീഷൻ അംഗം എം.എസ്.താര, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിൽ എസ് കല്ലേലിഭാഗം, ഷേർളീ ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് താനുവേലിൽ, തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സലിം മണ്ണേൽ, തഹസിൽദാർ ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

എം.പി.മാരായ എ.എം. ആരിഫ്, കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം.കെ. ഡാനിയൽ എന്നിവർ രക്ഷാധികാരികളും ആർ. രാമചന്ദ്രൻ എം.എൽ.എ. ചെയർമാനും തഹസിൽദാർ ഷിബു കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാളിയേക്കൽ ജംഗ്ഷനിൽ ചേരുന്ന ചടങ്ങിൽ ആർ രാമചന്ദ്രൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !