റോഡ് തകർത്തുള്ള ആലപ്പാട്ടെ ഖനനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു….

ആലപ്പാട് : പി.ഡബ്ല്യു.ഡി. 55 ലക്ഷം ചെലവഴിച്ചു നിർമിച്ച റോഡിന്റെ അടിഭാഗം തകർക്കുന്നതരത്തിലുള്ള ഐ.ആർ.ഇ.യുടെ ഖനനം ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ ഇടപെട്ട് തടഞ്ഞു.

കുടിവെള്ള പൈപ്പുകളും ഖനനത്തിൽ തകർന്നു. മണ്ണ് റോഡിൽ കൂനകൂട്ടിയിട്ടതിനാൽ വെള്ളനാതുരുത്ത്, പൊന്മന ഭാഗങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. റോഡിന്റെ അടിഭാഗം പൂർണമായും തുരന്നാണ് മണ്ണ് ഖനനം ചെയ്തുകൊണ്ടിരുന്നത്. റോഡുനിർമാണം പൂർത്തിയായിട്ടുമില്ല.

ഇരുപത്തിനാല്‌ മണിക്കൂറിനകം റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഐ.ആർ.ഇ. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വെള്ളനാതുരുത്തിൽ ഐ.ആർ.ഇ. തുടരുന്ന അശാസ്ത്രീയവും നിയമവിരുദ്ധവുമായ ഖനനം അനുവദിക്കില്ലെന്നും പ്രസിഡന്റ്‌ ഉല്ലാസ് പറഞ്ഞു.

വൈസ് പ്രസിഡന്റ്‌ ടി.ഷൈമ, ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ ഉദയകുമാരി, ഹജിത എന്നിവരും സ്ഥലത്തെത്തി ഐ.ആർ.ഇ.യുടെ റോഡ് തകർത്തുള്ള ഖനനത്തിൽ പ്രതിഷേധിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !