കരുനാഗപ്പള്ളി : മത്സ്യ വിൽപന നടത്തിയ കരുനാഗപ്പള്ളി പന്മന സ്വദേശിക്ക് (36)
സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചു.
ഇദ്ധേഹം വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സ്യമെടുത്ത് വില്പന നടത്തിവരുകയായിരുന്നു.
ചേനങ്കര അരിനല്ലൂര്‍ കല്ലുംപുറത്താണ് മത്സ്യകച്ചവടം നടത്തിയിരുന്നത്. ബൈക്കിലായിരുന്നു ഇദ്ദേഹം മത്സ്യ കച്ചവടം നടത്തിയിരുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളികോട്ട എന്നിവിടങ്ങളില്‍ മത്സ്യവുമായി സഞ്ചരിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്ന് ജൂണ്‍ 28 ന് മോളി ആശുപത്രി, ചവറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. ചവറയില്‍ ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്.
കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 26 വയസുളള യുവതിയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. യാത്രാചരിതമില്ല. 2014 ൽ പ്രസവാനന്തരം മസ്തിഷ്ക്കാഘാതം ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ടിരുന്നു. 2019 ൽ വീണ്ടും മസ്തിഷ്ക്കാഘാതമുണ്ടാകുകയും തുടർന്ന് വൃക്കകൾ തകരാറിലാകുകയും ചെയ്തു. പതിവായി ഡയാലിസിസ് നടത്തി വരികയായിരുന്നു. കരുനാഗപ്പളളി വലിയത്ത് ഹോസ്പിറ്റലിൽ പല ഓട്ടോറിക്ഷകളിൽ എത്തിയാണ് ഈ യുവതി ഡയാലിസിസ് നടത്തിയിരുന്നത്. പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും കഴിഞ്ഞ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൂടാതെ ജൂലൈ അഞ്ചിന് ദമാമില്‍ നിന്നും എത്തിയ കരുനാഗപ്പള്ളി ആദിനാട് സ്വദേശിനി(52) യ്ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിലെ പുതിയ കണ്ടയിന്റ്മെന്റ് സോണുകൾ