കരുനാഗപ്പള്ളി : ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊല്ലം ജില്ലിയിലെത്തി തിരികെ പോകാന്‍ കഴിയാതിരുന്നവരില്‍ തിരിച്ചു പോകേണ്ടവര്‍ യാത്രാവിവരം അറിയിക്കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. 1077 എന്ന ടോള്‍ ഫ്രീ നമ്പരിലോ deockollam@gmail.com എന്ന ഇ-മെയിലിലോ പോകുന്നവരുടെ മൊബൈയില്‍ നമ്പര്‍, പോകേണ്ട സ്ഥലത്തെ വിലാസം, ജില്ല, പോകേണ്ട സംസ്ഥാനം, ഇവിടുത്തെ വിലാസം എന്നിവ ഉടന്‍ തന്നെ അറിയിക്കണം. നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ മായിരിക്കണം.
Copyright © 2003-2024 karunagappally.com Developed by Sudheesh.R