പ്ലാസ്റ്റിക്കിന് ഗുഡ്ബൈ പറഞ്ഞ് പന്മന മനയിൽ ഗവ. എൽ.പി. സ്ക്കൂൾ വിദ്യാർത്ഥികളുടെ തെരുവ് നാടകം

കരുനാഗപ്പള്ളി : പ്ലാസ്റ്റിക്കിന് ഗുഡ്ബൈ പറഞ്ഞ് പന്മന മനയിൽ ഗവ. എൽ.പി. സ്ക്കൂളിലെ കുഞ്ഞു വിദ്യാർത്ഥികളുടെ തെരുവ് നാടകം ശ്രദ്ധേയമായി. പന്മന മനയിൽ ഗവ. എൽ.പി. സ്ക്കൂൾ നടപ്പാക്കിയ ഗുഡ്ബൈ പ്ലാസ്റ്റിക്ക് ശേഖരണ പദ്ധതിയുടെ സന്ദേശവുമായി പന്മന പഞ്ചായത്ത്, വിദ്യാധിരാജ് ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ കേന്ദ്രങ്ങളിൽ നാടകം കുട്ടികൾ അവതരിപ്പിച്ചത്. പഞ്ചായത്തിലെ ജനങ്ങളിലും സ്ക്കൂളുകളിലും പ്ലാസ്റ്റിക്കിനെതിരായ സന്ദേശമെത്തിക്കുകയാണു ലക്ഷ്യം.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല രക്ഷാധികാരി പ്രഫ. ജി. ശ്രീനിവാസൻ അധ്യക്ഷനായി. സെക്രട്ടറി സി.സജീന്ദ്രകുമാർ, പഞ്ചായത്തംഗങ്ങളായ അഹമ്മദ് മൻസൂർ, നിഷാ വാഹിദ്, ജില്ലാ ശുചിത്വമിഷൻ അസി. കോ-ഓർഡിനേറ്റർ ഗോപകുമാർ, നാടക സംവിധായകൻ നിള അനിൽകുമാർ, കുമ്പളത്ത് ശങ്കുപ്പിള്ള ഗ്രന്ഥശാല പ്രസിഡന്റ് പി.ബി.രാജു, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, പിടിഎ പ്രസിഡന്റ് എ.കെ.ആനന്ദ്കുമാർ, കോളിൻസ് ചാക്കോ, ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !