കരുനാഗപ്പള്ളി സ്വദേശിയായ ഷമീർഷ സംവിധാനം ചെയ്‌ത “മൈ ബ്ലഡ്‌ ” എന്ന ഷോർട്ട് മൂവിക്ക് കേരളാ ബ്ലഡ്‌ ഡോണേഴ്സ് സൊസൈറ്റി യുടെ മികച്ച ചിത്രത്തിനുള്ള അവാർഡ്

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി സ്വദേശിയായ “ഷമീർഷ” സംവിധാനം ചെയ്‌ത “മൈ ബ്ലഡ്‌ ” എന്ന ഷോർട്ട് മൂവിക്ക് കേരളാ ബ്ലഡ്‌ ഡോണേഴ്സ് സൊസൈറ്റി യുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു.

ബഹുമാനപ്പെട്ട റവന്യൂ വകുപ്പ്‌ മന്ത്രി ശ്രീ. ചന്ദ്രശേഖരൻ ആണ് പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ഷമീർഷയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.

രക്തധാനം മഹാധാനം എന്ന മഹത്തായ സന്ദേശം ജനമനസുകളിലേക്ക് പതിപ്പിക്കാൻ ഈ ഷോർട്ട് മൂവിക്കു വളരെയധികം കഴിഞ്ഞതിനാണ് പുരസ്കാരം.

അവാർഡ് ലഭിച്ച “മൈ ബ്ലഡ്‌ ” എന്ന മൂവിയിയിൽ കഥയും സംവിധാനവും കൂടാതെ എഡിറ്റിങ്ങും, സൗണ്ട് എഞ്ചിനീയറിംഗും ചെയ്‌ത “ഷമീർഷ” സിനിമാ രംഗത്തും ഷോർട്ട് ഫിലിം രംഗത്തും എന്നപോലെ ആഡിയോ എഡിറ്റിംഗ് രംഗത്തും പ്രശസ്തമായ കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൂവി മീഡിയയുടെ ഉടമകൂടിയാണ്. കൂടാതെ ഒരു പുതിയ സിനിമയുടെ പണിപ്പുരയിലാണിപ്പോൾ ഷമീർഷ.

നമ്മുടെ കരുനാഗപ്പള്ളിയിൽ വച്ച് ചിത്രീകരിച്ചതാണ് ഈ ഷോർട്ട് മൂവി…. നമുക്ക് വീണ്ടും വീഡിയോ കാണാം…ഷെയർ ചെയ്യാം… രക്തദാനത്തെ പ്രോത്സാഹിപ്പിക്കാം……നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !