ചവറ റീജിയണൽ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ കല്ലീടീൽ കർമം

കരുനാഗപ്പള്ളി : ചവറ – നീണ്ടകര റീജിയണൽ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ കല്ലീടീൽ കർമ്മം  ബഹുമാന്യനായ എം.എൽ.എ. എൻ. വിജയൻപിള്ള അവർകൾ നിർവഹിച്ചു.

സ്വന്തം ഫണ്ടായ എം.എൽ.എ. ഫണ്ടിൽ നിന്നും 1.75 കോടി രൂപാ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഈ കെട്ടിടം എട്ടു മാസത്തിനകം പണി പൂർത്തിയാക്കാൻ കഴിയുമെന്ന് നിർമ്മാണ കോൺട്രാക്ടർ ഉറപ്പു നൽകിയതായി എം.എൽ.എ. പറഞ്ഞു.

686 ചതുരശ്രമീറ്റർ തറ വിസ്തീർണത്തിൽ ഒരു നില കെട്ടിടമാണ് പണിയുന്നത്. പിന്നീട് ബഹുനില കെട്ടിടം നിർമ്മിക്കത്തക്കവിധത്തിൽ ആണ് ഫൗണ്ടേഷൻ തയ്യാറാക്കുന്നത്.

15 കിടക്കകൾ വീതം  ഉൾപ്പെടുത്തി സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള രണ്ടു വാർഡുകൾ ഉണ്ടാകും. സാകാനിങ് റൂം, ലബോറട്ടറി, ഡോക്ടർസ് റൂം, ഫാർമസി, സ്റ്റോറുകൾ, സ്റ്റെയർകേസ്, പോർച്ചുകൾ, ബാത്ത്  റൂമുകൾ , ശുചിമുറി സൗകര്യങ്ങൾ എന്നിവയും  ഉണ്ടാകും.  

ഇതു കൂടാതെ വൈദ്യുതീകരണത്തിനായി ആറു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഫോട്ടോ……



ചവറ – നീണ്ടകര റീജിയണൽ ക്യാൻസർ സെന്ററിന് പൊളിഞ്ഞു വീഴാറായ കെട്ടിടമാണ് ഇപ്പോൾ ഉള്ളതെന്ന് ആശുപതിയിലെ ജീവനക്കാർ പറയുകയും പെട്ടെന്ന് പണി തീർക്കണമെന്ന ആവശ്യവുമായി രോഗികൾ ഒപ്പിട്ട ഒരു നിവേദനം എം.എൽ.എ. യ്ക്കു സമർപ്പിക്കുകയും ചെയ്‌തു. തന്റെയും കൂടി  ആഗ്രഹം ആയതിനാൽ   എത്രയും പെട്ടെന്ന് പണി തീർക്കുമെന്ന് അദ്ദേഹം  ഉറപ്പ് നൽകുകയും ചെയ്‌തു. 



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !