ചെറിയഴീക്കൽ അരയവംശ പരിപാലനയോഗത്തിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം….

കരുനാഗപ്പള്ളി : ചെറിയഴീക്കൽ അരയവംശ പരിപാലനയോഗത്തിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം 2018 ജൂൺ 16 ന് വൈകിട്ട് ആറുമണിക്ക് ബഹുമാനപ്പെട്ട സംസ്ഥാന ടൂറിസം, ദേവസ്യം, സഹകരണവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.  അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷയായിരുന്നു.


അരയജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യമിട്ട് 1916-ലാണ് ചെറിയഴീക്കൽ ആസ്ഥാനമായി അരയവംശ പരിപാലനയോഗം രൂപവത്‌കരിച്ചത്.


കെ.കേശവൻ പ്രസിഡന്റും ഡോ. വി.വി.വേലുക്കുട്ടി അരയൻ സെക്രട്ടറിയുമായി 51 പേർ ചേർന്നാണ് യോഗം രൂപവത്‌കരിച്ചത്. 1954-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ചെറിയഴീക്കൽ അരയവംശപരിപാലന ആസ്ഥാനത്തെത്തിയിരുന്നു.


ടി.കെ.മാധവൻ, മന്നത്ത് പദ്മനാഭൻ, കുമാരനാശാൻ, സി.കേശവൻ, ടി.എം.വർഗീസ്, കുമ്പളത്ത് ശങ്കുപ്പിള്ള, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, സുഗുണാനന്ദഗിരിസ്വാമി, ഇ.വി.കൃഷ്ണപിള്ള, സ്വാമി ബ്രഹ്മവ്രതൻ തുടങ്ങിയ മഹാരഥന്മാർ അരയവംശ പരിപാലനയോഗത്തിന്റെ ആസ്ഥാനത്തെത്തിയിട്ടുണ്ട്.


സമാപനത്തിന്റെ ഭാഗമായി ഡോ. വി.വി.വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ച അരയൻ പത്രമാസികകളുടെ പ്രദർശനവും ഉദ്ഘാടനവും രാവിലെ 10 മണിക്ക് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു നിർവഹിച്ചു. ഡോ. എം.ആർ.തമ്പാൻ മുഖ്യാതിഥിയായി. ആർ.രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 


വൈകിട്ട് 4  മണിമുതൽ ഫ്ലവേർസ്  ചാനൽ കോമഡി ഉത്സവം ഫെയിം രതു ഗിന്നസ് അവതരിപ്പിച്ച വൺമാൻഷോയും തുടർന്ന് പ്രസിദ്ധ ചലച്ചിത്ര നടനും ശബ്ദാനുകരണ കലയിലെ അത്ഭുത പ്രതിഭയുമായ ജോസഫ് വിൽസണിന്റെ കോമഡി പ്രാഗ്രാമും  വേദിയിൽ അരങ്ങേറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !