കരുനാഗപ്പള്ളി ആലപ്പാടിന്റെ ആശങ്ക….. സേവ് ആലപ്പാട്……

കരുനാഗപ്പള്ളി : നമ്മൾ മലയാളികൾ ഒരുപാടു ദിവസമായി കേൾക്കുന്ന ഒരു പേരാണ് ‘സേവ് ആലപ്പാട്’ എന്നത്. അങ്ങനെ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ആ പേര് വീണ്ടും വീണ്ടും എത്തിക്കാൻ കഴിഞ്ഞത് നമ്മുടെ ആലപ്പാട് ഗ്രാമത്തിലെ മിടുക്കരായ കുറെ ചെറുപ്പക്കാരുടെ കഠിന ശ്രമത്തിന്റെ ഫലമായാണ്.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.235.145.108, Browser - #Unknown, Content accessed - #24/02/2024 12:39:14 PM (UTC), Tracking code - #14775845281708778354]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

സ്വന്തം നാടിനെ സ്‍നേഹിക്കുന്ന ഈ സുഹൃത്തുക്കളുടെ ‘സേവ് ആലപ്പാട്’ എന്ന ആശങ്ക ഇപ്പോൾ നാടാകെ ഏറ്റെടുത്തിരിക്കുന്നുകയാണ് അതങ്ങു കരുനാഗപ്പള്ളി തന്നെ വെള്ളത്തിൽ മുങ്ങി പോകുമോ എന്നുവരെ ചിന്തിക്കാൻ ഇടയാക്കി. സോഷ്യൽ മീഡിയയും, പത്ര മാധ്യമങ്ങളും, ജാഥകങ്ങളും, യോഗങ്ങളും എല്ലാം തന്നെ ഈ ആശങ്ക പൊതു ജനങ്ങളിലേക്കെത്തിച്ചു.


നമ്മുടെ സഹോദരങ്ങളുടെ ഈ രോദനം നമ്മൾ കേൾക്കാതെയും കാണാതെയും പോകരുത്.
ആമുഖമില്ലാതെ നമ്മുടെ നാട്ടിലെ ഈ ചിത്രങ്ങൾ പറഞ്ഞു തരും എങ്ങനെയാണ് ഒരു നാട് കടലിൽ ചേരാനിടയായതെന്ന്. ഭൂപടത്തിൽ ഇനിയെത്ര നാൾ കൂടിയെന്ന്.


ആലപ്പാടിന്റെ തീരം പ്ലാറ്റിനത്തേക്കാൾ പത്തു മടങ്ങ് വിലയുള്ള കരിമണലിനാൽ സമ്പുഷ്ടമാണ്. ഇൽമനൈറ്റ്, മോണോ സൈറ്റ് തുടങ്ങിയ അപൂർവ്വ ധാതുലവണങ്ങൾ ഇതിൽ നിന്നാണ് വേർതിരിക്കുന്നത്. നിങ്ങൾ കാണുന്ന ഈ ചിത്രങ്ങൾ ആലപ്പാട് പഞ്ചായത്തിൽ IRE യുടെ ഖനന മേഖലയായ വെള്ളനാതുരുത്ത് എന്ന പ്രദേശമാണ്.


ഈ അറ്റത്ത് നിന്നുമാണ് ഖനനം ചെയ്തു ചെയ്താണ് നാട്ടുകാരുടെ ജനവാസ കേന്ദ്രങ്ങൾ ഇല്ലാതാക്കിയത്. കരിമണൽ തേടി കുത്തക കമ്പനികൾ ആലപാടിന്റെ തീരത്തെത്തിയ കഥയുമുണ്ട്.

ആലപ്പാടൻ കയർ പ്രശസ്തമായിരുന്നു. തീരത്തെ മണലിലിട്ട് കയർ പിരിച്ച് അത് കയറ്റുമതി ചെയ്തപ്പോൾ നനഞ്ഞ കയറിൽ പറ്റിപ്പിടിച്ച തിളങ്ങുന്ന വസ്തുവൊരു അമൂല്യ സമ്പത്താണെന്ന് മനസിലാക്കി സാധ്യതകൾ മനസിലാക്കിയവർ കേരളത്തിൽ എത്തുകയായിരുന്നു.

പതിയെ പതിയെ പൊതുമേഖല സ്ഥാപനം ആലപ്പാട് ചുവടുറപ്പിച്ചു. പിന്നീട് കാണാൻ കഴിഞ്ഞത് കടലിൽ നിന്നും JCB കൊണ്ട് മണൽ വാരി ലോറിയിൽ നിറച്ച് രാത്രിയില്ല പകലെന്നില്ലാതെ മണൽ വണ്ടികൾ ചീറിപ്പാഞ്ഞു പോകുന്നതാണ്. ഒരു കുഴിയിൽ നിന്നും മണ്ണെടുത്താൽ അടുത്ത കടൽ തിരയത് വീണ്ടും നിറയ്ക്കും. ഓരോ കുഴി കുഴിക്കുമ്പോഴും തീരമിടിഞ്ഞു തുടങ്ങും. അങ്ങനെ സീ വാൾ താണു തുടങ്ങി. തിരമാലകൾ സീ വാളും കഴിഞ്ഞ് കരയിലേക്കും വീടുകളിലേക്കും ഒഴുകി. ഖനന മേഖലയ്ക്ക് അടുത്ത് താമസിക്കുന്നവർക്ക് ജനജീവിതം ദു:സഹമായപ്പോൾ കമ്പനിയ്ക്ക് നിർബന്ധമായി ഭൂമി നൽകി അവിടെ നിന്ന് ആളുകൾക്ക് മാറി താമസിക്കേണ്ടി വന്നു.


കര കടലായി സ്കൂളുകളും ക്ഷേത്രങ്ങളും കടലെടുത്തു. കുടിവെളളം മലിനപ്പെട്ടു. ഖനനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കടലിലേക്ക് തള്ളി കടലിലെ ആ വാസവ്യവസ്ഥയെ താറുമാറാക്കി. ജനവാസ കേന്ദ്രങ്ങൾ മണൽകുന്നുകളായി. മരവും ചെടിയും പച്ചപ്പും ഇല്ലാതായി. കിളികൾ പറന്നു പോയ്. ജനങ്ങൾ അഭയാർത്ഥികളായി തൊട്ടടുത്ത മുനിസിപ്പാലിറ്റിയിലേക്ക് പോയി.


കുട്ടികളുടെ അവർ അനുഭവിക്കേണ്ട പൈതൃക മുതലുകൾക്ക് മേൽ പൊതുമേഖല സ്ഥാപനം JCB കൊണ്ട് കുളങ്ങൾ തോണ്ടി. ആഴത്തിൽ ഖനനം നടത്തി. തീരശോഷണത്തിന്റെ ചിത്രം കൊടുത്തിരിക്കുന്ന മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടാൽ മനസിലാകും എത്ര ഭൂമിയാണ് ഈ പഞ്ചായത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയതെന്ന്. ചിലയിടത്ത് 50 മീറ്റർ പോലും വീതിയില്ലാത്ത അവസ്ഥയാണ്.

അതുപോലെ കടലിനെ വെള്ളത്തിന്റെ നിറം തന്നെയൊന്നു നോക്കൂ . ആകെ മാലിന്യങ്ങൾ നിറഞ്ഞതായിരിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഇവിടെ കൂടുതലുണ്ട് എന്നൊക്കെ പറയാറുണ്ട്. പറയാനല്ലേ പറ്റൂ. ക്യാൻസർ ചികിത്സക്കുള്ള നല്ല ഒരു ആശുപത്രി കെട്ടിടം പോലുമില്ല. ചവറയൊരു ആശുപത്രിയുണ്ട് പക്ഷെ രോഗികളുടെ ഫയൽ ഇരിക്കുന്നത് കരുനാഗപ്പള്ളി കുറ്റി വട്ടത്തുള്ള വാടക കെട്ടിടത്തിലാണ്. രാവിലെയും വൈകിട്ടും ഫയലുകളുമായി ഒരു ആട്ടോ പോകുന്നത് കാണാം.കഷ്ടം തന്നേ എന്നു പറയാതെ വയ്യ.


അഭയാർത്ഥികളായി ആലപ്പാട്ടുകാർ താമസിക്കുന്ന മുനിസിപ്പാലിറ്റിയിലെ അയണിവേലിക്കുളങ്ങര ഉൾപ്പെടുന്ന പ്രദേശത്തുകൂടി ഖനനത്തിന് അനുമതി ആവിശ്യപ്പെട്ടുകൊണ്ട് കമ്പനി നൽകിയ അപേക്ഷയിൽ മേൽ പരിസ്ഥിതി മന്ത്രാലയം ഈയടുത്ത കാലത്താണ് പബ്ലിക് ഹിയറിംഗ് നടത്തിയത്.


ഖനനാനുമതി നൽകരുതെന്ന് ആലപ്പാട്ടെ പൊതു ജനവും പരിസ്ഥിതി പ്രവർത്തകരും ഗവൺമെൻറിനോട് ശക്തമായ പ്രതിഷേധത്തോടെ അറിയിച്ചിട്ടുണ്ട്. സീ വാഷിങ്ങെന്ന ഈ മണൽ കൊള്ള, ആലപ്പാട് പഞ്ചായത്തിനെ വിസ്മൃതിയിലേക്കു തള്ളും. എന്നെന്നേക്കുമായി സീ വാഷിംങ്ങ് അവസാനിപ്പിക്കുക ഖനന മേഖല പുനർനിർമ്മിക്കുക. തീരം സീ വാളിനാലും പുലിമുട്ടി നാലും സംരക്ഷിക്കുക. ഖനനം നിർത്തുക. എന്നിവയാണ് ആലപ്പാട്ടെ ജനങ്ങൾക്ക് അധികൃതരോട് പറയാനുള്ളത്.


ശക്തമായ ഒരു തിരയ്ക്കിപ്പുറം ഒരു നിലനിൽപ്പില്ലാത്ത ഉറക്കത്തിലും ഏതു നിമിഷവും പാഞ്ഞെത്തുന്ന കൂറ്റൻ തിരമാലകൾ ഇല്ലാതാക്കിയേക്കാമെന്ന ചിന്തയിൽ ജീവിക്കുന്ന ആലപ്പാട് നിവാസികളായ എല്ലാവരും ഖനനാനുമതി നൽകരുതെന്ന് ഒരേ സ്വരത്തിൽ പറയുകയാണ്. ഇതു നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണ്.’സേവ് ആലപ്പാട്’.’സേവ് ആലപ്പാട്’.

അതുപോലെ ‘സേവ് ആലപ്പാട്’ എന്ന ആശയവുമായി 2018 അഗസ്റ്റ് 28 ന് ജലോത്സവവും സാഹസിക നീന്തൽ പ്രകടനവും സംഘടിപ്പിക്കുന്നു.


പ്രിയമുള്ളവരേ ഈ ദുരവസ്ഥ നിങ്ങൾ ലോകമെമ്പാടും എത്തിക്കണം. സുനാമി വന്നപ്പോൾ ഈ നാട് ഒരുപാടു കരഞ്ഞതാണ്. ഈ നാട് ഇനി കരയാൻ പാടില്ല. സ്വന്തം നാട്ടിൽ ആശങ്കകളൊന്നുമില്ലാതെ, ജനിച്ച നാട്ടിൽ ജീവിക്കണമെന്നന്ന ആഗ്രഹം മാത്രമാണിത്. എല്ലാവരും ഇതു ഷെയർ ചെയ്യുക നമ്മുടെ നാടിനുവേണ്ടി നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

കടപ്പാട് : സിബി ബോണി, സ്കന്ദൻ ചെറിയഴീക്കൽ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !