ടൂറിസം പ്രൊമോഷന്റെ ഭാഗമായി അഷ്ടമുടി കായലിൽ നടത്തിയ സാഹസിക നീന്തൽ….

കരുനാഗപ്പള്ളി : തേവലക്കരയിൽ ടൂറിസം പ്രൊമോഷന്റെ ഭാഗമായി അഷ്ടമുടി കായലിൽ സാഹസിക നീന്തൽ പ്രകടനം സംഘടിപ്പിച്ചു.കായൽ ടൂറിസത്തെയും അഡ്വഞ്ചർ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാരെസെയിലിങ്, ബേസിക് വാട്ടർ സ്കീയിങ്ങ്, കായക്കിങ്ങ്, പെഡൽ ബോട്ട് റൈഡ് എന്നിവയാണ് സംഘടിപ്പിച്ചത്.


കരുനാഗപ്പള്ളി ആലപ്പാട്ടെ അതിസാഹസിക നീന്തൽ താരം ഡോൾഫിൻ രതീഷിന്റെ കയ്യും കാലും ബന്ധിച്ചു കൊണ്ടുള്ള സാഹസിക നീന്തലും കാണികൾക്ക് ആവേശമായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !