മൂന്നുലക്ഷം രൂപ കുട്ടനാടിന് ധനസഹായവുമായി കരുനാഗപ്പള്ളി ട്രാവൻകൂർ ജൂവൽസ്….

കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്‌ഷനിലെ ട്രാവൻകൂർ ജൂവൽസ്.

ട്രാവൻകൂർ ജൂവൽസ്, ഭവാനി ഇറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപനങ്ങളുടെ ചെയർമാൻ ശ്രീ എസ്.മദനൻ പിള്ള മൂന്നുലക്ഷം രൂപ ധനസഹായമായി മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ് സഹായപദ്ധതിയിലേക്ക് നൽകി.


ട്രാവൻകൂർ ജൂവൽസിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെയും, പ്രമുഖ നിർമാണ കമ്പനിയായ ഭവാനി ഇറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെയും, ജീവകാരുണ്യ-സന്നദ്ധ സംഘടനയായ കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെയും ചെക്ക് മാതൃഭൂമി കൊല്ലം റീജണൽ മാനേജർ എൻ.എസ്.വിനോദ് കുമാറിന് കൈമാറി.

ഡയറക്ടർ ജിജേഷ് വി.പിള്ള, പ്രോജക്ട് വിഭാഗം ജി.എം. ജി.കുട്ടപ്പൻ, ജി.എം. കെ.ഡി.ഉണ്ണിത്താൻ, ഡി.ജി.എം. നന്ദകുമാർ, അക്കൗണ്ട്‌സ് മാനേജർ വിമൽ തുടങ്ങിയവർ പങ്കെടുത്തു.

ഒാരോ വർഷവും നിരവധി കാരുണ്യപ്രവർത്തനങ്ങളാണ് ശ്രീ എസ്.മദനൻ പിള്ളയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.

കടപ്പാട് : മാതൃഭൂമി


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !