ഓച്ചിറ : വലിയകുളങ്ങര സാംസ്‌കാരിക ധര്‍മസമാജം ഗ്രന്ഥശാല വാര്‍ഷികാഘോഷവും ഗുരുസമാധിദിനാചരണവും നടത്തി. ഗ്രന്ഥശാലാങ്കണത്തില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ വിവിധ കലാകായികപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. 12 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തുവെന്ന് ഭാരവാഹികളായ സേതു, ഉദയന്‍, പ്രദീപ്, ശിവപ്രസാദ്, ഹരി തുടങ്ങിയവര്‍ അറിയിച്ചു.