കരുനാഗപ്പള്ളി : സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജാഗ്രതാ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പതിമൂന്നാം ഡിവിഷനിൽ ആരംഭിച്ച ഓഫീസ് ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷൻ അംഗം അഡ്വ. എം.എസ്. താര മുഖ്യ പ്രഭാഷണം നടത്തി. സദാനന്ദൻ അധ്യക്ഷനായി. നഗരസഭാ കൗൺസിലർ ജി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. പ്രവീൺ മനയ്ക്കൽ, ഉണ്ണികൃഷ്ണപിള്ള, സജീർ, ഹസീനത്ത് തുടങ്ങിയവർ പങ്കെടുത്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R