കരുനാഗപ്പള്ളി : കരനെൽകൃഷിയിൽ നൂറുമേനി വിളവുമായി തൊടിയൂരിലെ വനിതാ കർഷക ഗ്രൂപ്പ്. കരനെൽകൃഷിയിലും ഞവരകൃഷിയിലും നൂറുമേനി വിളയിച്ചു തൊടിയൂരിലെ വനിതാ കർഷക ഗ്രൂപ്പാണ് മാതൃകയാകുന്നത്.
അരയേക്കർ സ്ഥലത്ത് പൂർണമായും ജൈവവളം മാത്രമുപയോഗിച്ചാണ് നെൽകൃഷി ചെയ്തത്. നേരത്തെ ഒരേക്കർ സ്ഥലത്ത് ഞവര നെൽകൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയിരുന്നു. കളീക്കൽ ജി ശങ്കരൻകുട്ടി നായരുടെ സ്ഥലത്താണ് ഹോമിയോപ്പതി ഡോക്ടർ കൂടിയായ ജി ഗിരിജാദേവിയുടെ നേതൃത്ത്വത്തിൽ ജൈവകേരളം ജെ എൽ ജി വനിതാ ഗ്രൂപ്പ് കൃഷി ചെയ്തത്. വാസന്തിയമ്മ, വത്സല, സുജകുമാരി, ആലിസ് രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
കരനെൽ കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ആർ രാമചന്ദ്രൻ എംഎൽഎ. നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് കവിക്കാട്ട് മോഹനൻ, ഗ്രാമപഞ്ചായത് അംഗം സുജാത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, കൃഷി ഓഫീസർ കെഐ നൗഷാദ്, തൊടിയൂർ വിജയൻ, ജി രാമചന്ദ്രൻ പിള്ള, കുറ്റിയിൽ ഇബ്രാഹിം കുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ ജിജു, ഷെമീർ മീനത്തു എന്നിവർ സംസാരിച്ചു.