കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ കാരുണ്യശ്രീ ആരംഭിച്ച പ്രതിദിന പ്രഭാതഭക്ഷണവിതരണം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സി.ആര്‍. മഹേഷ്, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദാകുഞ്ഞുമോന്‍, കൗണ്‍സിലര്‍ എസ് ശക്തികുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അല്‍ഫോണ്‍സ്. ആര്‍.എം.ഒ. ഡോ. അനൂപ്കൃഷ്ണന്‍, ബിജുമുഹമ്മദ്, ജിജേഷ് വി പിള്ള, ഷാജഹാന്‍ രാജധാനി, മുനീര്‍ എസ് അറയ്ക്കല്‍, ജോയ് ഐകെയര്‍, നാസര്‍ പോച്ചയില്‍, സൗത്ത് ഇന്ത്യന്‍ വിനോദ്, സുരേഷ്പാലക്കോട്ട്, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, അബ്ദുല്‍വാഹിദ്, സുധീര്‍ചോയ്‌സ്, ശിവകുമാര്‍, റിംസ്, ജെ.കെ. ജെബ്ബാര്‍, ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.