സ്വാതന്ത്രദിനാഘോഷ നിറവിൽ കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി: സ്വാതന്ത്രദിനാഘോഷ നിറവിൽ കരുനാഗപ്പള്ളി…. ഭാരതത്തിന്റെ 73 മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഡഗംഭീരമായ ചടങ്ങുകളാണ് നമ്മുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ നടന്നത്.


സാമുദായിക-സാംസ്ക്കാരിക-രാഷ്ടീയ-ഔദ്യോധിക രംഗത്തെ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബഹുമാന്യനായ കരുനാഗപ്പളളി എം.എൽ.എ. ശ്രീ.ആർ.രാമചന്ദ്രൻ അവർകൾ ദേശീയപതാക ഉയർത്തിയതോടു കൂടി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന യോഗത്തിൽ കരുനാഗപ്പള്ളി തഹസിൽദാർ ശ്രീമതി സാജിതാ ബീഗം അവർകൾ അദ്ധ്യക്ഷതവഹിച്ചു.


കരുനാഗപ്പള്ളി ആലുംകടവിൽ സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ നിന്ന്…


കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്ക്കൂളിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ നിന്ന്…. സംസ്കൃതി സാംസ്ക്കാരിക സംഘടന കുട്ടികൾക്കായുള്ള മധുര വിതരണവും സംഘടിപ്പിച്ചു….
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !