കരുനാഗപ്പള്ളി : ആദിനാട് തെക്ക് കണ്ണങ്കര വീട്ടില്‍ ലളിതയ്ക്കും രാമചന്ദ്രനും ഇനി മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിത ഭവനത്തില്‍ കഴിയാം. ജന്മനാ മാനസിക വെല്ലുവിളി മൂലം കഷ്ടപ്പെടുന്ന മകന്‍ രഞ്ജിത്തുമായുള്ള ഇവരുടെ ദുരിത ജീവിതത്തിന് അവസാനമാകുന്നു.
കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന സ്വപ്നഭവനത്തിന്റെ താക്കോല്‍ദാനം 2019 ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ വച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍ എന്നിവര്‍ പങ്കെടുക്കും.
എം.പി. എന്ന നിലയിലുള്ള വേണുഗോപാലിന്റെ സഹായത്തിനു പുറമേ നാട്ടിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേയും മറ്റ് സുമനസ്സുകളില്‍ നിന്നും ലഭിച്ച സഹായം കൂടി ചേര്‍ത്ത് തുടങ്ങിയ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ആദിനാട്, കുലശേഖരപുരം മണ്ഡലം പ്രസിഡന്റുമാരായ കെ.എം.നൗഷാദ്, അശോകന്‍കുറുങ്ങപ്പള്ളി, മേടയില്‍ ശിവപ്രസാദ്, രാജേഷ് എന്നിവരുടെയും സി.ആര്‍.മഹേഷിന്റെയും സഹകരണത്തോടെയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയായത്.