കരുനാഗപ്പള്ളി അഴീക്കലിൽ കരിക്കാടിക്കൊയ്ത്ത്….

കരുനാഗപ്പള്ളി : ആലപ്പാട് അഴീക്കലിൽ നിന്ന്‌ കടലിൽപോയ വള്ളങ്ങൾക്ക് കരിക്കാടിക്കൊയ്ത്ത്. കടൽക്ഷോഭത്തിന്റെ തീവ്രത കുറഞ്ഞതിനെത്തുടർന്ന് കടലിൽ വള്ളങ്ങളിറക്കുന്ന വിലക്ക് നീങ്ങിയതോടെ അൻപതോളം വള്ളങ്ങളാണ് കടലിലേക്ക് മത്സ്യബന്ധനത്തിനായി പോയത്.


കരിക്കാടി ഇനത്തിൽ പെട്ട വലിയ ചെമ്മീൻ ധാരാളമായി ഇന്നലെ (23/06/2019) കിട്ടിയതോടെ ട്രോളിങ് നിരോധനത്തെത്തുടർന്നു നിശ്ചലമായ ഹാർബറും മത്സ്യമാർക്കറ്റുകളും സജീവമായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !