കെ.എം.എം.എല്ലിൽ നിന്നും രാസമാലിന്യം പടർന്ന പ്രദേശങ്ങൾ സന്ദർശിക്കാനായി ജില്ലാ കളക്ടർ എത്തി….

കരുനാഗപ്പളളി: കെ.എം.എം.എല്ലിന്റെ പൈപ്പ് ലൈൻ പൊട്ടി ആസിഡ് കലർന്ന മലിനജലം റോഡിലും പരിസരപ്രദേശങ്ങളിലും വ്യാപിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അബ്ദുൽ നാസർ സംഭവസ്ഥലം സന്ദർശിച്ചു.

ചിറ്റൂർ ഭൂമിയേറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന സമരം തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യം ഉണ്ട്.


എ.ആർ.പി പ്ലാന്റിലെ പ്രോസസിംഗ് കഴിഞ്ഞുള്ള കടലിലേക്ക് പുറന്തള്ളുന്ന പൈപ്പാണ് പൊട്ടിയത്. സംഭവമറിഞ്ഞ് കൊല്ലത്തുനിന്ന്‌ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരിൽനിന്ന്‌ വിവരങ്ങൾ ചോദിച്ചറിയുകയും മലിനജലം പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്‌തിരുന്നു.


വെള്ളിയാഴ്ച ക്ലോറിൻ വാതകം ചോരുകയും ശനിയാഴ്ച രാവിലെ ആസിഡ് പൈപ്പ് പൊട്ടിയതും നാട്ടുകാരെ പ്രകോപിതരാക്കിയിരുന്നു. ഈ അടിയന്തിര സാഹചര്യത്തിലായിരുന്നു ജില്ലാ കളക്ടറുടെ സന്ദർശനം. നിരവധി നാട്ടുകാർ അവരുടെ ദുരിതങ്ങൾ കളക്ടറോട് നേരിട്ട് പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !