കരുനാഗപ്പള്ളിയിലെ കൊച്ചു മിടുക്കൻ…. രണ്ടര വയസ്റ്റ് മാത്രം പ്രായമുള്ള ആദം അലി….

കരുനാഗപ്പള്ളി : രണ്ടര വയസ്റ്റ് മാത്രം പ്രായമുള്ള നമ്മുടെ കരുനാഗപ്പള്ളിയിലെ ആദം അലി മുഹമ്മദ് എന്ന ഈ കൊച്ചു മിടുക്കന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകൾ, രാഷ്ട്രപതിയിൽ തുടങ്ങി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പേരുകൾ, ജനപ്രതിനിധികളുടെ പേരുകൾ, ദേശീയ പക്ഷി, മൃഗം, ഫ്ലാഗ് എന്ന് വേണ്ട എന്ത് ചോദിച്ചാലും ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഉത്തരം റെഡിയാണ്. ദേശീയ ഗാനം മുതൽ കുട്ടിപാട്ടുകൾ വരെ പാടാൻ നമ്മൾ പറയണ്ട താമസം മാത്രം.കരുനാഗപ്പള്ളി ഇടക്കുളങ്ങര പുലിയൂർ വഞ്ചി തെക്ക് അഫ്സൽ വില്ലയിൽ അൻവർ സാദത്ത് – വാഹിദ അൻവർ ദമ്പതികളുടെ മകനാണ് ആദം. അഷ്ഫിയ അൻവർ, അഫ്സര മുഹമ്മദ് സഹോദരങ്ങളാണ്.

രണ്ട് വയസ്സ് മുതലാണ് കേൾക്കുന്നെതെല്ലാം ഈ കൊച്ചു മിടുക്കൻ മന:പാഠമാക്കി സംസാരിച്ച് തുടങ്ങിയത്. കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് നിരവധി പേരാണ് ഈ കുട്ടിയെ കാണാനായി വീട്ടിൽ എത്തുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !