അമൃത വിശ്വവിദ്യാപീഠവും നെതർലൻഡ്‌സിലെ ട്വെന്റെ സർവകലാശാലയും സഹകരണത്തിനുള്ള ധാരണയിൽ ഒപ്പുവെച്ചു….

കരുനാഗപ്പള്ളി : എൻജിനീയറിങ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും മികവ്‌ വർധിപ്പിക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ അമൃത വിശ്വവിദ്യാപീഠവും നെതർലൻഡ്‌സിലെ ട്വെന്റെ സർവകലാശാലയും സഹകരണത്തിനുള്ള ധാരണയിൽ ഒപ്പുവെച്ചു.

അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയിയും ട്വെന്റെ സർവകലാശാല ഇലക്ട്രിക്കൽ എൻജിനീയറിങ് മാത്തമാറ്റിക്സ് ആൻഡ്‌ കംപ്യൂട്ടർ സയൻസ് ഫാക്കൽറ്റി ഡീൻ പ്രൊഫ. ജൂസ്റ്റ് കോക്കും നെതർലൻഡ്‌സിൽ ധാരണാപത്രം ഒപ്പുവെച്ചു.



ഇരു സർവകലാശാലകളിലെയും വിദ്യാർഥികൾക്ക് അടുത്തവർഷം മുതൽ അമൃത-യു.ടി. 3+2 മാസ്റ്റർ ഐ-ടെക് പ്രോഗ്രാമിന് അവസരം ലഭിക്കും. സ്റ്റുഡൻറ്സ്‌ എക്സ്ചേഞ്ച് പ്രോഗ്രാം, അമൃത ലിവ്-ഇൻ-ലാബ്സ്, ട്വെന്റെ യൂണിവേഴ്സിറ്റി ക്യൂരിയസ് യു സമ്മർ സ്കൂൾ എന്നീ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും.

ട്വെന്റെ സർവകലാശാലയുമായി സഹകരിച്ച് റിസ്‌ക് മാനേജ്മെന്റ്, പർവേസീവ് സിസ്റ്റംസ്, ഇൻററാക്‌ഷൻ ടെക്നോളജി എന്നിവയടക്കമുള്ള വിഷയങ്ങളിൽ ഗവേഷണവും നടത്തും. കമ്യൂണിക്കേഷൻ ടെക്നോളജി, സോഷ്യൽ റോബോട്ട്സ്, യുബിക്വിറ്റസ് കംപ്യൂട്ടിങ്‌ തുടങ്ങി ഒട്ടേറെ മേഖലകളിലെ പഠനവും ഗവേഷണവും സഹകരണത്തിലൂടെ സാധ്യമാകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !