കരുനാഗപ്പള്ളി : ഏറെ ടൂറിസം സാധ്യതയുള്ള ജില്ലയിൽ അതിന്റെ സാധ്യത വർദ്ധിപ്പിക്കാൻ മാലിന്യ സംസ്കരണം നിർമ്മാജ്ജനവും സുപ്രധാന അജണ്ടയാകണമെന്ന് ജില്ലാ കളക്ടർ എ അബ്ദുൽ നാസാർ പറഞ്ഞു. ജില്ലാ കളക്ടറുടെ സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ ക്ലീനായി സംരക്ഷിക്കുക, ശുദ്ധമായ കുടിവെള്ളം, സുരക്ഷിത ഭക്ഷണം, സുരക്ഷിതമായ റോഡുകൾ, കുട്ടികളുടെ സംരക്ഷണം എന്നീ അഞ്ചു ഘട്ടങ്ങളിൽ ഊന്നിയുള്ള പ്രവർത്തനം ഗ്രാമസഭകളിൽ നിന്നും തുടങ്ങാനും പദ്ധതി ലക്ഷ്യം വെയ്ക്കണമെന്നും ആദ്ദേഹം ഓർമ്മിപ്പിച്ചു.കരുനാഗപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ മജീദ്, ബി അരുണാമണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിൽ എസ്.കല്ലേലിഭാഗം, എസ് ശോഭ, നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുധാകരൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R