കരുനാഗപ്പള്ളിയിൽ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടന്നു…..

കരുനാഗപ്പള്ളി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് കരുനാഗപ്പള്ളി താലൂക്കിൽ നടന്നു . സമാശ്വസം 2019 എന്ന പേരിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിലേക്ക് ആകെ 151 അപേക്ഷകളാണ് ലഭിച്ചത് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 53 അപേക്ഷകളും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 18 അപേക്ഷകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനായി 18 അപേക്ഷകളും മറ്റ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 62 അപേക്ഷകളും അദാലത്തിൽ ലഭിച്ചു. അപേക്ഷകളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ബി അബ്ദുൽനാസർ, ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ജ്യോതി ലക്ഷ്മി, ഡെപ്യൂട്ടി കളക്ടർ (എൽ) റഹിം, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ)ശോഭ, കരുനാഗപ്പള്ളി എ സി പി വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, തഹസിൽദാർ എൻ സജിതാബീഗം തുടങ്ങിയവർ നേതൃത്വം നൽകി.റേഷൻ കാർഡ്, ഭൂമി സർവേ സംബന്ധമായ പരാതികൾ എന്നിവഒഴികെ മറ്റെല്ലാ പരാതികളും അദാലത്തിൽ പരിഗണിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷ സർപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !