കരുനാഗപ്പള്ളി : 1500 വർഷം പഴക്കമുള്ള വലിയകുളങ്ങര ദേവീ ക്ഷേത്രത്തിന്റ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ശ്രീ ദുർഗ്ഗാ ദേവിയുടെയും ശ്രീ ഭദ്രാ ദേവിയുടെയും ശ്രീകോവിലുകളുടെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ എസ്. ദാമോദരൻനമ്പൂതിരി അവർകൾ നിർവഹിച്ചു.
നാല് കോടി രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിയുന്നത്. ശ്രീകോവിലുകൾ, ചുറ്റമ്പലം, വിളക്കുമാടം, നമസ്കാരമണ്ഡപം എന്നിവയാണ് പുതുക്കിപ്പണിയുന്നത്. വൈക്കം ബാബു നമ്പൂതിരിയാണ് ശ്രീകോവിൽ രൂപകല്പന ചെയ്തിരിക്കുന്നത്.
എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻറ് എൻ.വി.അയ്യപ്പൻ പിള്ള, തെക്കേക്കര ദേവസ്വം പ്രസിഡൻറ് ചീരാഴി പദ്മകുമാർ, സെക്രട്ടറി കെ.രാധാകൃഷ്ണൻ, ട്രഷറർ എം.എസ്. ഗോപാലകൃഷ്ണപിള്ള, വടക്കേക്കര ദേവസ്വം പ്രസിഡന്റ് സ്നേഹ സന്തോഷ്, സെക്രട്ടറി സോമൻ പിള്ള ദേവികൃപ, ട്രഷറർ അപ്പുക്കുട്ടൻ കണ്ണാട്ട്, യൂണിയൻ കമ്മിറ്റി അംഗം അമ്പാട്ട് അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.