ആദരാഞ്ജലികൾ….. നജീബ് മണ്ണേലും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു…. മകൾ ഫാത്തിമ തൽക്ഷണം മരിച്ചു…..

കരുനാഗപ്പള്ളി : മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, സാമുഹ്യ ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ നജീബ് മണ്ണേലും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മകൾ ഫാത്തിമ തൽക്ഷണം മരിച്ചു. നജീബ് മണ്ണേലും, ഭാര്യയും, മകനും പരിക്കുകളോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലാണ്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹരിപ്പാട് നങ്ങ്യാർകുളങ്ങര കവലയ്ക്ക സമീപം മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ്റ്റും നജീമിന്റെ കാറുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ പൂർണ്ണമായും തകർന്നു. നജീബും കുടുംബവും എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ പോയി മടങ്ങിവരുകയായിരുന്നു.

എറണാകുളത്ത് കോളേജിൽ പഠിക്കുന്ന ഫാത്തിമ ചൊവ്വാഴ്ച അവധിയായതിനാൽ മാതാപിതാക്കളോടൊപ്പം വീട്ടിലേക്കുള്ള യാത്രയിൽ ഒപ്പം കൂടുകയായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !