വർണ്ണാഭവമായ തുടക്കത്തോടെ ചെറിയഴീക്കൽ നടക്കുന്ന ഉപജില്ലാ കലോൽസവം….

കരുനാഗപ്പള്ളി : വർണ്ണാഭവമായ തുടക്കത്തോടെ ചെറിയഴീക്കലെ കലോത്സവ നഗരി. കൊച്ചോച്ചിറയിൽ നിന്നും രാവിലെ 8 മണിക്ക് ഉപജില്ലാ കലോൽസവം വിളംബര ഘോഷയാത്ര ആരംഭിച്ചു.



എം.എൽ.എ. ശ്രീ ആർ. രാമചന്ദ്രൻ കലോത്സവം ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ താരം രാജേഷ് ഭദ്രദീപം തെളിയിച്ചു. എ.ഇ.ഒ. ടി.രാജുവിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സെലീന അധ്യക്ഷയായിരുന്നു.

പബ്ലിസിറ്റി കമ്മിറ്റി മീഡിയാ സെൻറർ ഉദ്ഘാടനം വി.വിജയകുമാർ (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) നിർവ്വഹിച്ചു.



മത്സരാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് 4 ദിവസവും ഭക്ഷണം നൽകുന്നതിനുൾപ്പടെ പ്രധാന വേദിസ്ഥിതി ചെയ്യുന്ന ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസിൽ തന്നെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.


72 സ്കൂളുകളിൽ നിന്നായി നൂറോളം ഇനങ്ങളിൽ 3250 ലധികം കുട്ടികളാണ് മത്സരത്തിനായി എത്തുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !