കരുനാഗപ്പള്ളി : കേരളത്തനിമയാർന്ന വിവിധ വേഷങ്ങളിൽ കുട്ടികൾ അണി നിരന്നത് വേറിട്ട കാഴ്ചയായി. ക്ലാപ്പന എസ്.വി. ഹയർസെക്കന്ററി സ്കൗട്ട് ആന്റ് ഗൈഡ്സ്കേഡറ്റുകളുടെ ആഭിമുഖ്യത്തിലാണ് -കേരളീയം 2019- എന്ന കലാപരിപാടി അവതരിപ്പിച്ചത്.
കേരളത്തനിമയാർന്ന നിരവധി കലാ രൂപങ്ങളുടെ സമന്വയമായിരുന്നുവിസ്മൃതിയിലാണ്ടു പോയ നമ്മുടെ സംസ്കൃതിയെയും കലാ രൂപങ്ങളെയും ഈ പരിപാടിയിലുടെ പുനസൃഷ്ടിക്കുകയായിരുന്നു സ്കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ.
സ്കൂളിലെ അധ്യാപികയും കഥകളി അദ്ധ്യാപികയുമായ രശ്മിപ്രഭാകരനാണ് പരിപാടി ചിട്ടപ്പെടുത്തിയത്. സ്കൂൾ പ്രിൻസിപ്പൽ എസ്. ഷീജ, പി.റ്റി.എ. പ്രസിഡന്റ് ഓമനക്കുട്ടൻ, സ്കൗട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി,