ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന് 13 കോടിയുടെ ബജറ്റ്

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന് 13,79,49,983 കോടിയുടെ ബജറ്റ് വൈസ് പ്രസിഡന്റ് എം.ബി.സഞ്ജീവ് അവതരിപ്പിച്ച് പാസ്സാക്കി. 12,92,52,000 കോടിയുടെ ചെലവും 86,97,983 രൂപയുടെ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്.

ലൈഫ് പദ്ധതി, ആര്‍ദ്രം പദ്ധതി, ഹരിതകേരളം പദ്ധതി, സമഗ്ര വിദ്യാഭ്യാസ പുരോഗതി എന്നിവയ്ക്കാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. കാര്‍ഷികമേഖല, മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി എന്നിവയുടെ നവീകരണത്തിനും കുടിവെള്ള പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സെലീന അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സാഗര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍.ബിനുമോന്‍, റംല കെ., എസ്.സുഹാസിനി എന്നിവര്‍ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !