കരുനാഗപ്പള്ളി: ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാവടിയാട്ടം ഏപ്രിൽ 5 ബുധനാഴ്ച രാവിലെ 9 മണിക്ക്. 11.45ന് അഭിഷേകം, വൈകിട്ട് 3 മണി മുതല്‍ ഗംഭീര പകല്‍ക്കാഴ്ച, 12.15ന് ആറാട്ട് എഴുന്നള്ളത്ത്.
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികസമ്മേളനം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാറും വട്ടച്ചക്ര അവാര്‍ഡ് ആലപ്പാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജി.രാജദാസും വിതരണം ചെയ്തു. സ്വാമി ജ്ഞാനാമൃതാനന്ദപുരി, അഴീക്കല്‍ മുരളി, കെ.എസ്.ദാസ്, ശ്രീ സുബ്രഹ്മണ്യവിലാസം കരയോഗം പ്രസിഡന്റ് ഡി.ചിദംബരന്‍, സെക്രട്ടറി വി.കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.