കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എം.എല്‍.എ. സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.
പുതിയ ഓഡിറ്റോറിയം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയമാക്കി ഉയര്‍ത്തണമെന്ന് എം.എല്‍.എ. സി.ദിവാകരന്‍ ആവശ്യപ്പെട്ടു. ഇന്‍ഡോര്‍ സ്റ്റേഡിയമാക്കി ഉയര്‍ത്തുന്നതിനാവശ്യമായ തുക ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.
ഐ.എച്ച്.ആര്‍.ഡി. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് തോമസ്, തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയ വി.എല്‍., റിച്ചു രാഘവന്‍, അംബികാദേവി, മുരളീകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ഡോ. ഷാജി എല്‍., വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.