ആലുംകടവ് കപ്പത്തൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം.

കരുനാഗപ്പള്ളി: ആലുംകടവ് കപ്പത്തൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോട് അനുബന്ധിച്ച് മാർച്ച് 8 ബുധനാഴ്ച 12 മണിക്ക് സമൂഹസദ്യ, വൈകിട്ട് 5.30ന് താലപ്പൊലി എഴുന്നള്ളിപ്പ് മരൂതൂർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. രാത്രി 7.30 മുതൽ ചിലങ്ക സ്ക്കൂൾ ഓഫ് ഡാൻസ് ആലുംകടവ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി 7.45ന് വിളക്കിനെഴുന്നള്ളിപ്പ്.

പത്താം ഉത്സവദിവസമായ മാർച്ച് 9 ന് വ്യാഴാഴ്ച 12 മണിക്ക് പാൽപ്പായസ വിതരണം. ഉച്ചയ്ക്ക് ശേഷം 2.30 മുതൽ കാവടി ഘോഷയാത്ര കരുനാഗപ്പള്ളി നമ്പരുവികാല വെളിയിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. വൈകിട്ട് 3.30 മുതൽ ഗംഭീര പകൽക്കാഴ്ച. 7.30 ന് ഭഗവതിസേവ. രാത്രി 9.30 മുതൽ പാലാ സെവൻ ബെൽ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !