പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം

പന്മന: പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ എട്ടാം ഉത്സവം മാർച്ച് 8 ആയ ഇന്ന് ആഘോഷിക്കും. പന്മന പള്ളിയാടിയില്‍ കുടുംബ ട്രസ്റ്റ് വകയായാണ് ഉത്സവം. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ. വൈകിട്ട് അഞ്ചിന് ക്ഷേത്രമൈതാനത്ത് ചേരുന്ന സാംസ്‌കാരികസമ്മേളനം മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. വൈകിട്ട് 5.30ന് എഴുന്നള്ളത്ത്, 6.30ന് ദീപക്കാഴ്ച, രാത്രി എട്ടിന് സേവ എന്നിവയുമുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !