ആലുംകടവ് ഗുരുമന്ദിര വാർഷികാഘോഷം ജനുവരി 25,26 തീയതികളിൽ

കരുനാഗപ്പള്ളി :
ജാതി-മത ഭേതമന്യേ സർവരും ഒന്നു ചേർന്ന് നടത്തുന്ന ആലുംകടവ് ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ 26-മത് വാർഷികാഘോഷം 2018 ജനുവരി 25,26 തീയതികളിൽ നടക്കും.

ജനുവരി 25 നു വ്യാഴാഴ്ച രാവിലെ 6 മണിക്ക് ഉഷപൂജയും , 7 മണിക്ക് ഗുരുപൂജയും, 8 മണിമുതൽ ഗുരുഭാഗവതപാരായണവും ഉച്ചയ്ക്ക് 12 മണിക്ക് മഹാ അന്നദാനവും നടക്കും.

ജനുവരി 26 നു വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ഉഷപൂജയും, 7 മണിക്ക് ഗുരുപൂജയും തുടർന്നു അഖണ്ഡനാമയജ്ഞവും വൈകിട്ട് 6 മണിമുതൽ മരുതൂർകുളങ്ങര മഹാദേവക്ഷേത്രത്തിൽ നിന്നും ചെണ്ടമേളം, വിവിധതരം ഉത്സവാഫ്‌ളോട്ടുകൾ, ശിങ്കാരിമേളം, പൂക്കാവടി, തെയ്യം, രൂപതെയ്യം എന്നിവയുടെ അകമ്പടിയോടുകൂടി ഗംഭീര താലപ്പൊലിയും തുടർന്ന് 6.30 മുതൽ ഗുരുപുഷ്പ്പാഞ്ജലിയും നടക്കും.

താലപ്പൊലിയെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജങ്ങൾ വെള്ളിയാഴ്ച വൈകിട്ട് 5.30 ന് തന്നെ മരുതൂർകുളങ്ങര മഹാദേവക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്.

നേർച്ചയായി നടത്തുന്നത്,

അഖണ്ഡനാമയജ്ഞം : പ്രസാദ് ആയിരത്തിൽ, മാസ് ഗ്രൂപ്പ് ഫ്ളോറിങ്, ആലുംകടവ്.
താലപ്പൊലിക്ക് ആവശ്യമായ എണ്ണ : ശ്രീ.രാജീവൻ, ശ്രീ ഭവനം, ആലുംകടവ്.
ദീപക്കാഴ്ച്ച (കുരിശ്ശടിക്കു സമീപം) : ഗുരുസ്‌മാരക സമിതി അംഗങ്ങൾ.
ദീപക്കാഴ്ച്ച (പോസ്റ്റാഫീസിന് സമീപം) :  വിജയൻ, കുട്ടംപേരിൽ, ആലുംകടവ്.
ദീപക്കാഴ്ച്ച (പമ്പ് ഹൗസിന് സമീപം) :  യുവജനസംഘടന, ആലുംകടവ്.
ഫ്‌ളോട്ടുകൾ, മേളം, കാവടി, തെയ്യം :  ഗുരുസ്‌മാരക സമിതി, ആലുംകടവ്.
അന്നദാനം (പലവ്യഞ്ജനങ്ങൾ) :  തൊഴിലാളി സംഘടന, ആലുംകടവ്.
അന്നദാനം (100 കിലോ അരി ) : കലേശൻ, സുദർശന ഭവനം, ആലുംകടവ്.
അന്നദാനം (2 ചാക്ക് അരി, 1 പാട്ട എണ്ണ) :  പാറപ്പണി തൊഴിലാളി സോമരാജനും സഹ പ്രവർത്തകരും.
അന്നദാനം (2 ചാക്ക് അരി, 1 പാട്ട എണ്ണ) : രത്‌നാകരൻ , രത്നാലയം, ആലുംകടവ്.
അന്നദാനം (പച്ചക്കറി ) : ബേബി, കോയിത്തറ, ആലുംകടവ്.


ആശംസകളോടെ,



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !