ഓച്ചിറ : ഓച്ചിറ മഹോൽവത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടു ഇന്ത്യയുടെ 69-മത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നുമുള്ള ടീം ഡൽഹിയിലെ രാജ്പഥില്‍ അണിനിരന്നു. ഓച്ചിറ കാളകെട്ട് മഹോത്സവത്തെ ഓർമിപ്പിക്കുന്ന ഒരു മനോഹര ദൃശ്യ വിരുന്നാണ് പ്രൗഢഗംഭീര സദസിനെ സാക്ഷിനിര്‍ത്തി ഇന്ദ്രപ്രസ്ഥത്തിന്‍റെ രാജവീഥിയില്‍ നമ്മുടെ കേരളത്തിൽ നിന്നുള്ള ടീം അണിയിച്ചൊരുക്കിയത്.
ഇന്ത്യയുടെ സംസ്കാരവും ശക്തിയും വൈവിധ്യവും വിളിച്ചറിയിച്ചുകൊണ്ടു കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സാംസ്കാരിക വൈവിധ്യത്തിന്‍റെ കാഴ്ചകൾ രാജ്പഥില്‍ അണിനിരന്നു.
ആസിയാന്‍ ഉച്ചകോടിയും ഇന്ത്യയില്‍ നടക്കുന്നതിനാല്‍ തായ്ലാന്‍ഡ്, വിയറ്റ്നാം, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, മ്യാന്മാര്‍, കംബോഡിയ, ലാവോസ്, ബ്രൂണെ എന്നിവിടങ്ങളിലെ രാഷ്ട്രമേധാവികള്‍ ഇന്ത്യയുടെ സൈനികക്കരുത്തിനും സാംസ്‌കാരികവൈവിധ്യത്തിനും സാക്ഷികളായി.
രാവിലെ 10 മണിക്ക് ഡൽഹിയിലെ രാജ്പഥില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി. രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്ക് ഇന്ത്യഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു.
60,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് പരേഡ് വീഥികളില്‍ അണിനിരന്നത്. മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്പഥില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.