ഏഴ് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊണ്ട് ശ്രദ്ധേയമാവുകയാണ് കരുനാഗപ്പള്ളിയിലെ അമ്മ മനസ് കൂട്ടായ്മ…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലം പരിധിയിലുള്ള സന്നദ്ധ പ്രവർത്തകരും അമ്മ മനസ്സുകളും ചേർന്ന് രൂപം കൊടുത്ത് കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്കാരിക ജീവകാരുണ്യ നവോത്ഥാന സംഘടനയാണ് അമ്മ മനസ്സ് കൂട്ടായ്മ. ഈ സംഘടനയുടെ നേതൃത്വത്തിൽ -മകൾക്കൊരുതാലി- ഏഴ് പെൺമക്കളുടെ സമൂഹവിവാഹം കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.


അമ്മമനസ്സ് കൂട്ടായ്മയുടെ ചെയർപേഴ്സൺ മാര്യത്ത് ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനവും വിവാഹ പുടവ വിതരണവും നിർവ്വഹിച്ചു. സി.ആർ. മഹേഷ്
എം.എൽ.എ., INTUC നേതാവ് ആർ.ചന്ദ്രശേഖരൻ, ജില്ലാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഒരു പെൺകുട്ടിക്ക് 5 പവൻ്റെ ആഭരണവും ഒരു ലക്ഷം രൂപയും വിവാഹ ചെലവുമാണ് സംഘടന ഏറ്റെടുത്തത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !