ദില്ലിയിലെ ചെങ്കോട്ടയുടെ തനി രൂപം നിർമ്മിച്ച് വരവേല്‌പ്പ്….

കരുനാഗപ്പള്ളി : ഭാരത് ജോഡോ യാത്രയ്ക്ക് കരുനാഗപ്പള്ളി ആദിനാട് മണ്ഡലം കമ്മിറ്റിയുടെ വ്യത്യസ്തമായ വരവേൽപ്പ്. ദേശീയ പാതയോരത്ത് പുതിയകാവിന് സമീപം പടുത്തുയർത്തിയ ദില്ലിയിലെ ചെങ്കോട്ടയുടെ തനി രൂപം നിർമ്മിച്ചാണ് ശ്രദ്ധേയമാകുന്നത്. ആദിനാട് മണ്ഡലം പ്രസിഡന്റ് നൗഷാദിന്റെ നേതൃത്വത്തിൽ ഒരുപറ്റം യുവ പ്രവർത്തകരുടെ ദിന രാത്രങ്ങൾ നീണ്ട പ്രയത്നമാണ് ഈ കമാനം.


മുഖ്യ കവാടത്തിലൂടെ അകത്തോട്ട് കയറിയാൽ ഇൻഡ്യൻ ചരിത്രമുഹൂർത്തങ്ങളുടെ വിസ്മയ രൂപ ഫോട്ടോ പ്രദർശനവും ഉണ്ട്.


കരുനാഗപ്പള്ളിയിലും രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !