മോഹൻ ഭാഗവത് വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചു….

കരുനാഗപ്പള്ളി: ആർ.എസ്.എസ്. സർസംഘചാലക് ഡോ.മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട്  4 മണിയോടെയാണ് ഡോ.മോഹൻ ഭാഗവത് കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ മുതിർന്ന സ്വാമിമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് മാതാ അമൃതാനന്ദമയിയുമായി രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം  6 മണിയോടെയാണ് മടങ്ങിയത്.

ആർ.എസ്.എസ്. ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തിൽകുമാർ, പ്രാന്ത കാര്യവാഹക്  പി.എൻ. ഈശ്വരൻ, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാർ, പ്രാന്തപ്രചാരക് എസ്.സുദർശൻ, ക്ഷേത്രീയ വിശേഷ  സമ്പർക്ക പ്രമുഖ് എ. ജയകുമാർ എന്നിവരും ഡോ.മോഹൻ ഭാഗവതിനൊപ്പമുണ്ടായിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ആർ.എസ്.എസ്. സർസംഘചാലക് കേരളത്തിലെത്തിയത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !