കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്റ്റ് പരിധിയിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 27 അംഗൻവാടികളിൽ നിലവിലുള്ളതും ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് വർക്കർ(ടീച്ചർ), ഹെൽപ്പർ മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ 14-10 -2019 മുതൽ, 28-10-2019 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കരുനാഗപ്പള്ളി ഐസിഡി എസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐസിഡി എസ് ഓഫീസിലും ആലപ്പാട് ഗ്രാമപഞ്ചായത്തിലും ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത:
വർക്കർ (ടീച്ചർ) : എസ്.എസ് എൽ സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം 2019 ജനുവരി 1 അടിസ്ഥാനമാക്കി 18 നും 46നും ഇടക്ക് പ്രായമുള്ള വനിതകൾ ആയിരിക്കണം പട്ടികജാതി വിഭാഗത്തിൽ പാസ്സായവർ ഇല്ലാതെ വന്നാൽ എസ്.എസ് എൽ സി തോറ്റവരെയും എസ്.ടി വിഭാഗത്തിൽ 8-ാം ക്ലാസ് പാസ്സായവരെയും പരിഗണിക്കുന്നതാണ്.
ഹെൽപ്പർ: എസ് എസ് എൽ സി പാസ്സായിരിക്കാൻ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് അനുവദിക്കുന്നതാണ്. 2009 ൽ ടി തസ്തികകളിലേക്ക് അപേക്ഷ നൽകിയവർ ഇനിയും അപേക്ഷ നൽകേണ്ടതില്ല. ടി. അപേക്ഷകരെ തെരഞ്ഞെടുപ്പിന് പരിഗണിക്കുന്നതാണ്. അപേക്ഷകർ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, താമസം, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെയും തിരിച്ചറിയൽ രേഖയുടെയും പകർപ്പ് ഹാജരാക്കേണ്ടതാണ്.കവറിന് പുറത്തു വർക്കർ അല്ലെങ്കിൽ ഹെൽപ്പർ – ആലപ്പാട് ഗ്രാമപഞ്ചായത്ത് നിയമനത്തിനായുളള അപേക്ഷ എന്ന് എഴുതിയിരിക്കണം എന്ന് ശിശുവികസന പദ്ധതി ആഫീസർ അറിയിച്ചു.