സ്ക്കൂൾ ബസും, കെട്ടിടവും ഉദ്ഘാടനം ചെയ്തു…. കരുനാഗപ്പള്ളി ആദിനാട്….

കരുനാഗപ്പള്ളി : ആദിനാട് സൗത്ത് മുസ്ലിം എൽ.പി.എസ്സിന് അഡ്വ: കെ. സോമപ്രസാദ് എം.പി. യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്ഘാടനവും, പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. അഡ്വ കെ. സോമപ്രസാദ് എം.പി. സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

സ്കൂൾ മാനേജ്മെന്റ് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ. യും, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം ആർ. കെ. ദീപയും സ്കൂൾതല ഹൈടെക് പ്രഖ്യാപനം കരുനാഗപ്പള്ളി എ.ഇ.ഒ. റ്റി. രാജുവും നിർവഹിച്ചു.

ജമാ അത്ത് പ്രസിഡന്റ് എ മുഹമ്മദ്കുഞ്ഞ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. അബ്ദുൽ സലിം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ എ.കമർബാൻ, പഞ്ചായത്തംഗം റ്റി. ശിവാനന്ദൻ, ജമാ അത്ത് സെക്രട്ടറി എ. അബ്ദുൽലത്തീഫ്, സ്കൂൾ കമ്മറ്റി പ്രസിഡന്റ് എം.കെ. ഇബ്രാഹിം കുട്ടി, പി.റ്റി.എ. പ്രസിഡന്റ് വി. അനന്ദൻപിള്ള, ഹെഡ്മിസ്ട്രസ് സുതാദേവി, സ്കൂൾ അദ്ധ്യാപകൻ ജി.അജിത് എന്നിവർ സംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥികളായ അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വി.എം. ഫമീദയേയും ദേശീയ സ്വർണ്ണ മെഡൽ ജേതാവായ അജ്മലിനേയും ആദരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !