അയണിവേലിക്കുളങ്ങര ഭദ്രാഭഗവതി ക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ഭദ്രാഭഗവതി ക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി. 2018 ഫെബ്രുവരി 20-ന് സമാപിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ആയില്യംപൂജ. ഒന്‍പതിന് രാത്രി ഒന്‍പതിന് മാലയിടീല്‍. 13-ന് രാത്രി 10-ന് എതിരേല്‍പ്പ്. 16-ന് രാത്രി ഒന്‍പതിന് തോറ്റ്. 20-ന് രാവിലെ ആറിന് കലംപൊങ്കല്‍. വൈകിട്ട് നാലിന് വയലില്‍ക്കാഴ്ച. രാത്രി 7.30-ന് ദീപക്കാഴ്ച, പുഷ്പാലങ്കാരം. രാത്രി ഒന്‍പതിന് കുരുതി. രാത്രി 10-ന് സിനി വിഷ്വല്‍ ഡ്രാമ-മഹാദേവി കാളിക.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !