വലിയഴീക്കൽ-അഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ-അഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റിയാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഡി.എഫ്.ഐ.പി. ഫണ്ടിൽനിന്ന്‌ 146.5 കോടി ചെലവഴിച്ചാണ് പാലം നിർമിച്ചത്. 981 മീറ്റർ നീളമുണ്ട്‌. അപ്രോച്ച് റോഡ്‌ ഉൾപ്പെടെ 1.216 കിലോമീറ്റർ വരും.

മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, . എം.പി മാരായ എ.എം.ആരിഫ്, കെ. സോമപ്രസാദ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്.മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കളക്ടർമാരായ ഡോ. രേണു
രാജ്(ആലപ്പുഴ), അഫ്സാന പർവീൺ(കൊല്ലം), ജനപ്രതിനിധികളായ അംബുജാക്ഷി, ദീപ്തി രവീന്ദ്രൻ, എൻ.സജീവൻ, യു.ഉല്ലാസ്, ജോൺ തോമസ്, വസന്ത രമേശ്, പി.വി.സന്തോഷ്, നിഷ
അജയകുമാർ, രശ്മി രഞ്ജിത്ത്, ടി.ഷമ,
സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ.മഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !