ചെറിയഴീക്കൽ വായനശാലയ്ക്കിനി നവീകരിച്ച കെട്ടിടം…..

കരുനാഗപ്പള്ളി : ചെറിയഴീക്കൽ വിജ്‌ഞാന സന്ദായിനി ഗ്രന്ഥശാല – വായനശാലയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും പുന സമർപ്പണവും ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റും നവീകരണ സമിതി അധ്യക്ഷനുമായ കെ. സത്യരാജൻ അധ്യക്ഷത വഹിച്ചു.

അരയവംശ പരിപാലന യോഗം പ്രസിഡന്റ് ആർ. ലാലു ഭദ്രദീപം തെളിച്ചു. നവീകരണ സമിതി ജനറൽ കൺവീനർ പി.ശ്രീരാജ് സ്വാഗതം ആശംസിച്ചു. നവീകരണ സമിതി ഉപാധ്യക്ഷൻ സി.സി. വിഷ്ണു പ്രസാദ് ആമുഖം അവതരിച്ചു. നവീകരണ സമിതി ഉപാധ്യക്ഷൻ എസ്. ശ്രീനിവാസൻ പുന:സമർപ്പണം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഷിജി.എസ്, ചിന്താ പബ്ലിക്കേഷൻസ് ജനറൽ മാനേജർ കെ.ശിവകുമാർ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സെക്രട്ടറി വി.വിജയകുമാർ, ഗ്രന്ഥശാല വയോജന വേദി പ്രസിഡന്റ് എം .ശശിധരൻ, യുവ കഥാകൃത്ത് ആർ. രാംകുമാർ, വനിതാവേദി സെക്രട്ടറി വി. അനീഷ എന്നിവർ ആശംസ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി എ.പ്രദീപ് കൃതജ്ഞത രേഖപ്പെടുത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !