കേരളത്തിലെ മികച്ച അദ്ധ്യാപകർക്കുള്ള ഗുരുശ്രേഷ്‌ഠ പുരസ്‌കാര സമർപ്പണം കരുനാഗപ്പള്ളി ഗവ. എൽ.പി. സ്ക്കൂളിൽ വച്ച് നടന്നു

കരുനാഗപ്പള്ളി : കേരളത്തിലെ മികച്ച അദ്ധ്യാപകർക്കുള്ള ഗുരുശ്രേഷ്‌ഠ പുരസ്‌കാര സമർപ്പണം കരുനാഗപ്പള്ളി ഗവ. എൽ.പി. സ്ക്കൂളിൽ വച്ച് നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അദ്ധ്യാപകർക്കുള്ള പുരസ്‌കാരം സമർപ്പിച്ചു. അഖിലേന്ത്യ അവാർഡീ ടീച്ചേർസ് ഫെഡറേഷൻ കേരള ഘടകം ആണ് അവാർഡ് നൽകി ആദരിച്ചത്.

കൂടാതെ ആതുര മിത്രാ അവാർഡ് പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാഹിർഷയ്ക്കും, സേവാനിരത അവാർഡ് കോട്ടയം വെള്ളൂർ ശ്രീ. പി.പി. കൃഷ്‌ണൻകുട്ടി നായർ, കോഴിക്കോട് തിരുവമ്പാടി ശ്രീ. പി. ജെ. തോമസ് എന്നിവർക്കും, സാഹിത്യ പ്രതിഭ അവാർഡ് ചവറ ശ്രീ. കെ. ഇ.  ചെപ്പള്ളി, മൈനാഗപ്പള്ളി ശ്രീ. പി.കെ. അനിൽ കുമാർ, തൊടുപുഴ കരിങ്കുന്നം ശ്രീമതി മായാ ബാബു എന്നിവർക്കും, കർഷകശ്രീ അവാർഡ് വർക്കല പനയറ ശ്രീ. കെ. രാമചന്ദ്രനും നൽകി ആദരിച്ചു.

ഗുരുശ്രേഷ്‌ഠ പുരസ്‌കാര ജേതാക്കൾ

  • കെ.സരോജിനി, ഹെഡ്‍മിസ്‌ട്രസ്‌ , ഗവ. യു.പി. സ്ക്കൂൾ, കാസർകോഡ്
  • ശംഭു എമ്പ്രാന്തിരി എ. പി., ടീച്ചർ, മാട്ടൂൽ എ.യു.പി. സ്ക്കൂൾ, കണ്ണൂർ
  • പി.കെ. അബ്‌ദുൽ റസാക്ക് , ഹെഡ്മാസ്റ്റർ, എ.യു.പി. സ്ക്കൂൾ, ഇരുമ്പുച്ചോല, മലപ്പുറം
  • പി.യു. വിൽസൺ, ഹെഡ്മാസ്റ്റർ, സെന്റ്‌. സേവിയേഴ്സ് എൽ.പി.എസ്. തെക്കൻ താണിശ്ശേരി ,തൃശ്ശൂർ
  • എം.ആശാലത, ഹെഡ്‍മിസ്‌ട്രസ്‌, ഗവ. എൽ.പി. സ്ക്കൂൾ, വേങ്ങൂർ, പെരുമ്പാവൂർ
  • എൻ.സി.വിജയകുമാർ, ഹെഡ്മാസ്റ്റർ ഗവ. റ്റി.ഡി. എൽ.പി. സ്ക്കൂൾ, തുറവൂർ ആലപ്പുഴ
  • ബി.എസ്. ഗോപകുമാർ, ഹെഡ്മാസ്റ്റർ. യു.പി. സ്ക്കൂൾ, കോട്ടാത്തല
  • കെ.ജി. ജോൺസൺ, ഹെഡ്മാസ്റ്റർ, ഗവ. എൽ.പി. സ്ക്കൂൾ, അമ്പലക്കര
  • എം.കെ.രാജു., ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ, തഴവ
  • ഏലിയാമ്മ വർഗ്ഗീസ്, ഹെഡ്‍മിസ്‌ട്രസ്‌, എം.എം. യു.പി. എസ്., അടൂർ

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !