നാടക പ്രവർത്തകരുടെ സ്‌നേഹസംഗമം കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്ക്കൂളിൽ

കരുനാഗപ്പള്ളി : നാടക പ്രവർത്തകരുടെ സ്‌നേഹസംഗമം കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്ക്കൂളിൽ വച്ച് നടന്നു. കരുനാഗപ്പള്ളി സി.പി. ആശാൻ ഗ്രന്ഥശാല സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ പി.കെ. മേദിനി, വിജയകുമാരി ഒ. മാധവൻ, തോപ്പിൽ സോമൻ, പി.ഉണ്ണിക്കൃഷ്ണൻ, പി.കെ. ബാലചന്ദ്രൻ  തുടങ്ങിയവർ പങ്കെടുത്തു . ഇന്ന് വൈകിട്ട് 5 മണിക്കാണ് നാടക പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ സ്നേഹസംഗമം നടന്നത്.

“അടുത്ത ബെല്ലിന് നാടകം ആരംഭിക്കും” എന്ന പേരിൽ തുടങ്ങിയ സ്നേഹ സംഗമം ആർട്ടിസ്റ്റ്   സുജാതൻ ഉദ്ഘാടനം നിർവഹിച്ചു. ബിനു സരിഗ, കെ.എസ്. പ്രിയ, അനിൽ മത്തായി തുടങ്ങിയവർ അവതരിപ്പിച്ച  അതിമനോഹരമായ നാടക ഗാനസദസ്സും “ജീവതാളം നടുമുറ്റം” എന്നു പേരിട്ട  വേദിയിൽ  നടന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !