കരുനാഗപ്പള്ളി : ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ രാത്രി കാല രക്ത പരിശോദനാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ സഹകരണത്തോടെയാണ് സൗജന്യ ഫൈലേറിയ പരിശോദന ഉൾപ്പടെ സംഘടിപ്പിച്ചത്. ഗ്രന്ഥശാലാ ഹാളിൽ നടന്ന ക്യാമ്പിന് ഗ്രന്ഥശാലാ പ്രസിഡന്റ് ബി ആനന്ദൻ, സെക്രട്ടറി എൻ ഉത്തമൻ, കമ്മിറ്റി അംഗങ്ങളായ ബി പ്രദീപ്,സദാശിവൻ, മാധുരി ലൈബോറിയൻമാരായ സരിത, ഷീജ ജില്ലാ വെക്ടറൽ യൂണിറ്റിലെ സാജിദ് ,ശിവപ്രകാശ്, സൂര്യ, ബി പ്രശോഭ് ദാസ് എന്നിവർ നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
Copyright © 2003-2025 karunagappally.com Developed by Sudheesh.R