കരുനാഗപ്പള്ളി : കെ.എസ്.ടി.എ. കരുനാഗപ്പള്ളി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.എസ്സ്.എസ്സ്, യു.എസ്സ്എ.സ്സ് അക്കാദമിക്ക് ശിൽപ്പശാല നടന്നു. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.സബ് ജില്ലയിലെ എൽ.എസ്സ്.എസ്സ്., യു.എസ്സ്.എസ്സ്. പരീക്ഷക്കായി വിദ്യാർത്ഥികളെ തയ്യാറാക്കാനായുള്ള അദ്ധ്യാപക പരിശീലന ശിൽപ്പശാലയാണ് നടന്നത്. സബ് ജില്ലാ പ്രസിഡന്റ് എൽ.കെ. ദാസൻ അദ്ധ്യക്ഷനായ യോഗത്തിൽ അക്കാദമിക്ക് കൗൺസിൽ കൺവീനർ ജെ.പി.ജയലാൽ , എൽ.എസ്. ജയകുമാർ, കെ.രാജീവ് എന്നിവർ സംസാരിച്ചു. ശിൽപ്പശാലയിൽ കെ. രാജീവ് , എൽ. കെ. ദാസൻ എന്നിവർ ക്ലാസ്സ് നയിച്ചു. സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പരിശീലനം നടത്തുക എന്ന ബ്രഹത്തായ പദ്ധതിക്കാണ് കെ.എസ്.ടി.എ. തുടക്കമിടുന്നത്.
Copyright © 2003-2024 karunagappally.com Developed by Sudheesh.R