അവധിക്കാല ഫുഡ്ബോൾ പരിശീലനം തുടങ്ങി…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ അവധിക്കാല ക്യാമ്പിന് തുടക്കമായി.അഡ്വ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടക്കുന്ന മറ്റു പരിശീലനങ്ങൾക്ക് പുറമേ ഫുട്ബോൾ സൗജന്യ പരിശീലന ക്യാമ്പിൽ ഏത് സ്കൂളിലും പഠിക്കുന്ന എട്ടു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാൻ പറ്റുന്ന രീതിയിലാണ് പരിശീലനം ക്രമപ്പെടുത്തിയിരിക്കുന്നത്.

ഉദ്ഘാടന യോഗത്തിൽ പിടിഎ പ്രസിഡന്റ് അനിൽ ആർ പാലവിള അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ലക്ഷ്മിദേവി പി സ്വാഗതം പറഞ്ഞു സ്കൂൾ മാനേജർ വി രാജൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.ജി മോഹനകുമാർ, അനന്തൻപിള്ള, ടി സരിത, കായിക അധ്യാപകൻ എസ്‌ സാബുജാൻ എന്നിവർ സംസാരിച്ചു 31 ന് ക്യാമ്പ് സമാപിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !