കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലയൻസ് ക്ലബ്ബ് നിർമ്മാണം പൂർത്തിയാക്കിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. ഇതോടനുബന്ധിച്ച് ചേർന്ന ചടങ്ങ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണ്ണർ ഡോ എ കണ്ണൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാൾ ആർ മുരുകൻ ഉദ്ഘാടനം ചെയ്തു. സി ആർ മഹേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സേവന പദ്ധതികൾക്കും തുടക്കം കുറിച്ചു.
നഗരസഭയിൽ നിന്ന് ഭിക്ഷാടനം ഒഴിവാക്കുന്നതിനായി യാചകർക്ക് ഭക്ഷണം നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്നതിനായി വലിയത്ത് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടമായി ചേർന്ന് നടപ്പാക്കുന്ന പ്രത്യാശ പദ്ധതി ഡോ സുജിത്ത് വിജയൻപിള്ള എംഎൽഎയും ഉദ്ഘാടനം ചെയ്തു.
ലയൻസ് ക്ലബ്ബ് ഹാൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജനങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കോവൂർകുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു.ലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് ടി എ സലിം അധ്യക്ഷനായി.ഡോ ഷാഫി താസ്ക്കൻ്റ് സ്വാഗതം പറഞ്ഞു.നഗരസഭാ കൗൺസിലർ റജി ഫോട്ടോപാർക്ക്, ബി അജയകുമാർ, സെക്രട്ടറി പി പ്രേം ഇൻഡിഗോൺ, ജി രഘു, ഡോ എ ബി പ്രദീപ്, പി ആർ ശ്യാം, എം ടി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: കരുനാഗപ്പള്ളിയിലെ ലൈൻസ് ക്ലബ്ബ് ആസ്ഥാനമന്ദിര ഉദ്ഘാടന സമ്മേളനം ഡിസ്ട്രിക്ട് ഗവർണർ ഡോ എ കണ്ണൻ നിർവഹിക്കുന്നു