ഹൃദയാഘാതം മൂലം മരണപ്പെട്ടു.

കരുനാഗപ്പള്ളി : യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയർമാനും, മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും, മുൻ ഡി.സി.സി. പ്രസിഡന്റുമായ കെ.സി രാജന്റെയും എൽ.കെ . ശ്രീദേവിയുടേയും മകൻ ആർ.എസ്. അരുൺ (42) ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളത്ത് ഐ.റ്റി. കമ്പനിയിലെ ജീവക്കാരനായിരുന്നു. വെള്ളിയാഴ്ച ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീണ്ടും ഹൃദയാഘാതം വന്നതിനെ തുടർന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു. അന്ത്യം.

സഹോദരൻ ആർ.എസ്. കിരൺ യൂത്ത് കോൺഗ്രസ് നേതാവാണ്. മറ്റൊരു സഹോദരൻ അഡ്വ. വരുൺ ആർ.എസ്. വിദേശത്താണ്. ഭാര്യ മീരാ നായർ, മക്കൾ ആദിത്യ (15), അദ്വൈത് (11). മൃതശരീരം ഇന്നുച്ചയ്ക്ക് ഒരു മണി മുതൽ കരുനാഗപ്പള്ളിയിലെ വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. മരണാനന്തര ചടങ്ങുകൾ നാളെ (01/05/2023) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ആദരാഞ്ജലികൾ….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !