ഫൈനൽ ഇന്ന്…. ഫുട്ബോൾ പ്രേമികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട്….

കരുനാഗപ്പള്ളി : ഫുട്ബോൾ പ്രേമികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകളായ CM ടവർ TFC മൂവാറ്റുപുഴയും MBC, കൊല്ലവും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം കാണുവാൻ എല്ലാ ഫുട്ബാൾ പ്രേമികളെയും കരുനാഗപ്പള്ളി ചെറിയഴീക്കൽ CFA ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

സെപ്റ്റംബർ 23 രാത്രി 7 മണിക്ക് അങ്കം തുടങ്ങുകയായി….


വർഷങ്ങൾക്ക് മുമ്പ് കാൽപ്പന്തുകളി ഒരു ദേശത്തിന്റെ വികാരമായി മാറിയപ്പോൾ CFA രൂപീകൃതമായി….1976 ൽ…. അന്തരിച്ച സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. കെ. ദേവരാജൻ അവർകൾ അസോസിയേഷന് കരുത്തേകി…. ആലപ്പാട് പഞ്ചായത്തിലെ കായിക സംസ്കാരത്തിന്റെ നെടുംതൂണായി പിന്നീട് CFA അഥവാ ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ മാറി…. ആലപ്പാട്ടെ ചെറുപ്പക്കാർ സജീവ പ്രവർത്തകരായി മാറി….


ഇന്ത്യൻ ഫുട്ബോൾ ക്യാപ്ടൻ ശ്രീ ജോപ്പോൾ അഞ്ചേരിയെപ്പോലെ നിരവധിപേർ CFA ഉത്സവിന്റെ വിശിഷ്ട അതിഥിയായി എത്തിയപ്പോൾ കേരളക്കരയാകെ CFA യെക്കുറിഞ്ഞു. 2018 ൽ ഫുട്ബോൾ മാമാങ്കം നടക്കുമ്പോഴും ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ നമുക്കിവിടെ കാണാൻ കഴിയും


എന്നും നാടിന് വേണ്ടി കൈകോർക്കുന്ന ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ 2018 ൽ കരിമണൽ ഖനനത്തിനെതിരെയുള്ള നിശബ്ദ സമരം കൂടിയായി മാറി….



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !